ക്രിസ്തുവിൽ പ്രിയരെ,
ഈ ലേഖനത്തിൻറെ തലക്കെട്ട് കണ്ടപ്പോഴേ എനിക്ക് വട്ടാണെന്ന് മനസ്സിൽ കരുതിയില്ലേ? (മുമ്പുതന്നെ കരുതിയിട്ടില്ലെങ്കിൽ!)
മത്താ 24:14 അനുസരിച്ച് ലോകാവസാനം വരുന്നതിന് മുമ്പ് സുവിശേഷം ഭൂമിയിലുള്ള സകല ജാതികൾക്കും പ്രസംഗിക്കപ്പെടണം, അത്രേയല്ലേയുള്ളൂ? വചനം കാണിച്ചാൽ പാസ്റ്റർമാര്‍ സമ്മതിക്കുമോ? (സ്കൂളിൽ പഠിച്ച വ്യാകരണം ഓർമ്മയുണ്ടാവുമോ?)
ലോകത്തിൽ എല്ലായിടത്തും, ഭൂമിയുടെ അറ്റത്തോളം, വാനത്തിന് കീഴിലുള്ള സമസ്ത സൃഷ്ടികൾക്കും സുവിശേഷം പ്രസംഗിക്കപ്പെട്ടു എന്ന് പൌലോസ് അവകാശപ്പെടുമ്പോഴും, അപ്പൊസ്തലന്മാരുടെ സുവിശേഷ പ്രഘോഷണം റോമാ സാമ്രാജ്യത്തിന് വെളിയിൽ ഇന്ത്യ, ചൈന തുടങ്ങിയ ദേശങ്ങളുടെ ഓരങ്ങളിൽ മാത്രമേ എത്തിയിരുന്നുള്ളൂ എന്ന് നമുക്ക് അറിയാം. അമേരിക്കയും, ആസ്ട്രേലിയയും 15, 16 നൂറ്റാണ്ടുകൾ വരെ കണ്ടുപിടിക്കപ്പെട്ടിരുന്നില്ല എന്നും നമുക്കറിയാം.
അപ്പോൾ പൌലോസ് വെറുതെ ഒരു തള്ള് തള്ളിയതാണോ? അല്ലേയല്ല. മത്താ 24:14, റോമ 10:18 എന്നീ വചനങ്ങളിൽ “ലോകം” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് പരിശോധിച്ചാൽ നമുക്ക് വേണ്ട ഉത്തരം ലഭിക്കും.
“വായിക്കുന്നവർ ചിന്തിക്കണം”, കൂട്ടത്തിൽ എഴുതിയിരിക്കുന്ന വചനം ഭൂതകാലത്തിലാണോ അതോ ഭാവികാലത്തിലാണോ എന്നതും ശ്രദ്ധിക്കേണം, അല്ലേ, ന്യൂമാ പാസ്റ്റർമാരേ?
ഈ ലേഖനത്തിൻറെ തലക്കെട്ട് കണ്ടപ്പോഴേ എനിക്ക് വട്ടാണെന്ന് മനസ്സിൽ കരുതിയില്ലേ? (മുമ്പുതന്നെ കരുതിയിട്ടില്ലെങ്കിൽ!)
// 8. AD 70 ൽ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെട്ടു (മത്തായി 24:14 സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും) //
ന്യൂമാ ഹെർമന്യൂട്ടിക്സിൻറെ കുറിപ്പിലെ എട്ടാമത്തെ പോയിൻറിനുള്ള മറുപടിയാണിത്.മത്താ 24:14 അനുസരിച്ച് ലോകാവസാനം വരുന്നതിന് മുമ്പ് സുവിശേഷം ഭൂമിയിലുള്ള സകല ജാതികൾക്കും പ്രസംഗിക്കപ്പെടണം, അത്രേയല്ലേയുള്ളൂ? വചനം കാണിച്ചാൽ പാസ്റ്റർമാര്‍ സമ്മതിക്കുമോ? (സ്കൂളിൽ പഠിച്ച വ്യാകരണം ഓർമ്മയുണ്ടാവുമോ?)
ക്രി.പി.70ന് മുമ്പ് ലോകത്തിലും ഭൂമിയിലും എല്ലായിടത്തും സുവിശേഷം പ്രസംഗിക്കപ്പെട്ടു.
തെളിവ് ① ക്രി.പി.57-58ൽ റോമർക്ക് എഴുതപ്പെട്ട ലേഖനത്തിൽ നിന്നും.
റോമ 10:15 ആരും അയയ്ക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം” എന്ന് എഴുതിയിരിക്കുന്നുവല്ലോ.റോമ 10:16 എങ്കിലും എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല: “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചത് ആർ വിശ്വസിച്ചു” എന്ന് യെശയ്യാവ് പറയുന്നുവല്ലോ.
റോമ 10:17 ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിൻറെ വചനത്താലും വരുന്നു.റോമ 10:18 എന്നാൽ അവർ കേട്ടില്ലേ എന്ന് ഞാൻ ചോദിക്കുന്നു. “കേട്ടിരിക്കുന്നു നിശ്ചയം” അവരുടെ (നന്മ സുവിശേഷിക്കുന്നവരുടെ) നാദം സർവ ഭൂമിയിലും അവരുടെ വചനം ഭൂതലത്തിൻറെ അറ്റത്തോളവും പരന്നു”.Rom 10:18 But I say, Have they not heard? Yes verily, their sound went into all the earth, and their words unto the ends of the world[G3625].
- മത്താ 24:14ൽ യേശു ഉപയോഗിച്ച അതേ ഗ്രീക്ക് വാക്കാണ് ഇവിടെയും “ലോകം” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
Mat 24:14 And this gospel of the kingdom shall be preached in all the world[G3625] for a witness unto all nations; and then shall the end come.
- റോമ 10:15-18 മുഴുവനും ഭൂതകാലത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത് എന്ന കാര്യം ശ്രദ്ധിച്ചോ? (കേട്ടിരിക്കുന്നു, പരന്നു)
- ഭൂമി, ലോകം എന്നീ വാക്കുകളുടെ അർത്ഥത്തെ പറ്റി എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുവാനാണ് രണ്ട് വാക്കുകളും ഒരുമിച്ച് ഉപയോഗിച്ചതും, “സർവ ഭൂമിയിലും അവരുടെ വചനം ഭൂതലത്തിൻറെ അറ്റത്തോളവും” എന്ന് വ്യക്തമാക്കിയതും.
തെളിവ് ② ക്രി.പി.62ൽ കൊലൊസ്സ്യർക്ക് എഴുതപ്പെട്ട ലേഖനത്തിൽ നിന്നും.
കൊലൊ 1:23 ആകാശത്തിൻറെ കീഴെ സകല സൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചും പൌലോസ് എന്ന ഞാൻ ശുശ്രൂഷകനായി തീർന്നും നിങ്ങൾ കേട്ടുമിരിക്കുന്ന സുവിശേഷത്തിൻറെ പ്രത്യാശയിൽ നിന്നും നിങ്ങൾ ഇളകാതെ അടിസ്ഥാനമുള്ളവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിന്നുകൊണ്ടാൽ അങ്ങനെ അവൻറെ മുമ്പിൽ നിൽക്കും.
Col 1:23 If ye continue in the faith grounded and settled, and be not moved away from the hope of the gospel, which ye have heard, and which was preached to every creature which is under heaven; whereof I Paul am made a minister;
- ഈ വചനം പരിപൂർണ്ണമായും ഭൂതകാലത്തിലാണ് എന്നത് ശ്രദ്ധിക്കുക.
- മത്താ 24:14ൽ “സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടണം” എന്നാണ് നിഷ്കർഷിച്ചിരുന്നതെങ്കിൽ, ഈ വചനം ഒരു പടികൂടി കടന്ന് “ആകാശത്തിൻറെ കീഴെ സകല സൃഷ്ടികളുടെയും ഇടയിൽ ഘോഷിക്കപ്പെട്ടു” എന്നാണ് സ്ഥാപിക്കുന്നത്.
സത്യാവസ്ഥ.
ലോകത്തിൽ എല്ലായിടത്തും, ഭൂമിയുടെ അറ്റത്തോളം, വാനത്തിന് കീഴിലുള്ള സമസ്ത സൃഷ്ടികൾക്കും സുവിശേഷം പ്രസംഗിക്കപ്പെട്ടു എന്ന് പൌലോസ് അവകാശപ്പെടുമ്പോഴും, അപ്പൊസ്തലന്മാരുടെ സുവിശേഷ പ്രഘോഷണം റോമാ സാമ്രാജ്യത്തിന് വെളിയിൽ ഇന്ത്യ, ചൈന തുടങ്ങിയ ദേശങ്ങളുടെ ഓരങ്ങളിൽ മാത്രമേ എത്തിയിരുന്നുള്ളൂ എന്ന് നമുക്ക് അറിയാം. അമേരിക്കയും, ആസ്ട്രേലിയയും 15, 16 നൂറ്റാണ്ടുകൾ വരെ കണ്ടുപിടിക്കപ്പെട്ടിരുന്നില്ല എന്നും നമുക്കറിയാം.
അപ്പോൾ പൌലോസ് വെറുതെ ഒരു തള്ള് തള്ളിയതാണോ? അല്ലേയല്ല. മത്താ 24:14, റോമ 10:18 എന്നീ വചനങ്ങളിൽ “ലോകം” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് പരിശോധിച്ചാൽ നമുക്ക് വേണ്ട ഉത്തരം ലഭിക്കും.
അതായത്, യേശു സുവിശേഷം പ്രസംഗിക്കുവാൻ നിർദ്ദേശിച്ചതും, പൌലോസ് നിർവഹിച്ചു എന്ന് പറഞ്ഞതും നമ്മൾ മനസ്സിലാക്കുന്ന ഭൂതലത്തിൽ മുഴുവനുമല്ല, പ്രാഥമികമായും റോമാ സാമ്രാജ്യത്തിൽ ആയിരുന്നു.G3625 οἰκουμένη (oikoumenē, oy-kou-men'-ay, ഒയ്കോമെനെ)Feminine participle present passive of G3611 (as noun, by implication of G1093); land, that is, the (terrene part of the) globe; specifically the Roman empire (പ്രത്യേകമായും റോമാ സാമ്രാജ്യം): - earth, world.
“വായിക്കുന്നവർ ചിന്തിക്കണം”, കൂട്ടത്തിൽ എഴുതിയിരിക്കുന്ന വചനം ഭൂതകാലത്തിലാണോ അതോ ഭാവികാലത്തിലാണോ എന്നതും ശ്രദ്ധിക്കേണം, അല്ലേ, ന്യൂമാ പാസ്റ്റർമാരേ?
തുടരും,
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

ന്യൂമാ ഹെര്മന്യൂട്ടിക്സിനുള്ള മറുപടികൾ⑧ ക്രി.പി.70ന് മുമ്പ് ലോകത്തിൽ എല്ലായിടത്തും സുവിശേഷം പ്രസംഗിക്കപ്പെട്ടു!
ReplyDelete24:14ൽ “സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടണം” എന്ന വാക്യത്തിലെ “ഭൂലോകത്തിൽ” എന്നതിന്റെ ഗ്രീക്ക് അര്‍ഥം G3625 οἰκουμένη (oikoumenē, oy-kou-men'-ay, ഒയ്കോമെനെ)
Feminine participle present passive of G3611 (as noun, by implication of G1093); land, that is, the (terrene part of the) globe; specifically the Roman empire (പ്രത്യേകമായും റോമാ സാമ്രാജ്യം): - earth, world...എന്നതാണ് അതിനാല്‍ യേശു സുവിശേഷം പ്രസംഗിക്കുവാൻ നിർദ്ദേശിച്ചതും നമ്മൾ മനസ്സിലാക്കുന്ന ഭൂതലത്തിൽ മുഴുവനുമല്ല, പ്രാഥമികമായും റോമാ സാമ്രാജ്യത്തിൽ ആയിരുന്നു എന്നാണു അച്ചായന്റെ വാദം.
.......................................................................................................................................
ഉത്തരം :ഈ വാദം sajith ബ്രദര്‍ debate ല്‍ തന്നെ അവതരിപ്പിച്ചിരുന്നു, എന്നാല്‍ കര്‍ത്താവ് പറഞ്ഞത് ഇങ്ങനെയാണ്, “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” ..അതായതു അവസാനം വരുമ്പോള്‍ അല്ലെങ്കില്‍ ശിഷന്മാര് ചോദിച്ചത് പോലെ യുഗാവസാനം വരുമ്പോള്‍ ആണ്, ഭൂലോകത്തില്‍ ഒക്കെയും സുവിശേഷം പ്രസംഗിക്കപ്പെടുന്നത്, അപ്പോള്‍ ചോദ്യം യുഗവസാനം എന്നാല്‍ എന്താണ് എന്നാണ്, അത് ന്യായപ്രമാണ യുഗത്തിന്റെ അവസാനം ആണ് അത് AD 70 ല്‍ നടന്നു അപ്പോഴേക്ക് റോമാ സാമ്രാജ്യത്തിൽ ഒക്കെയും സുവിശേഷം പ്രസംഗിച്ചു എന്നാണ് preterist വാദം, ( അല്ലെങ്കില്‍ അച്ചായന് തിരുത്തുക).
അത് കൊണ്ടാണ് ഞാന്‍ ചോദിച്ചത്, യുഗവസാനം എന്നാല്‍ AD 70 ആണ് എങ്കില്‍ കര്‍ത്താവ് പറഞ്ഞ ഈ വാക്യം എങ്ങനെ വ്യാഖ്യാനിക്കും.
മത്തായി 28:19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും, ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ “ലോകാവസാനത്തോളം” എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു...ശിഷ്യന്മാര് “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും, കര്‍ത്താവ് കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിയത്” AD 70 വരെയാണോ, കര്‍ത്താവ് ശിഷ്യന്മാരോട് കൂടെയിരുന്നത് AD 70 വരെയാണോ, അവിടെ AD 70 വരെയുള്ള സമയതെയാണോ “ലോകാവസാനത്തോളം എല്ലാനാളും” എന്ന് കര്‍ത്താവ് പറഞ്ഞത്?..അല്ല എങ്കില്‍ എങ്ങനെയാണ്...മത്തായി 24:14 ലെ ഭൂലോകം റോമാ സാമ്രാജ്യം ആകുന്നത്, 24:14 ലെ ലോകാവസാനം AD 70 ആകുന്നത്??ടോംസാൻ കട്ടക്കൽ അച്ചായാ..
കുഞ്ഞുകുട്ടിക്ക് പുതിയതായി കിട്ടിയ കളിപ്പാട്ടം പോലെ മത്തായി 28:19 കൊണ്ടുനടക്കുന്നത് കുറച്ചുദിവസമായി കാണുന്നു. അതിനായിക്കോട്ടേ അടുത്ത മറുപടി.
Deleteമത്തായി 28:19...ആദ്യമായിട്ടാണ് ഞാന്‍ ഇവിടെ കൊടുക്കുന്നത് എന്നാണ് എന്റെ ഓര്‍മ്മ.കുഞ്ഞുങ്ങള്‍ക്ക് അല്ലെ ദൈവരാജ്യത്തിന്റെ മര്‍മ്മം കര്‍ത്താവ് വെളിപ്പെടുത്തും എന്ന് പറഞ്ഞത് ടോംസാൻ കട്ടക്കൽ അച്ചായാ...
Deleteകുഞ്ഞുങ്ങൾക്ക് ദൈവരാജ്യത്തിൻറെ മർമ്മം വെളിപ്പെടുത്തിയെങ്കിൽ, കുഞ്ഞ് ഒരു കാര്യം ചെയ്യൂ: ദൈവരാജ്യം എന്താണെന്ന് നിർവചിക്കൂ.
Deleteഅത് ഇവിടെ വേണോ, അച്ചായാ..വിഷയം മാരിപ്പോകില്ലേ??അല്ലെങ്കില്‍ തന്നെ ഞാന്‍ കമന്റ് ഫ്ലഡ് ചെയ്യുന്നു എന്നാണ് അച്ചായന്റെ പരാതി..ഇപ്പൊ ഈ വിഷയം തീരുമാനമാകട്ടെ.
Deleteവിഷയം “മാരി”പ്പോകില്ല. മക്കൾക്ക് ദൈവരാജ്യം എന്താണെന്ന് അറിയില്ല. ഉണ്ണിയെ കണ്ടാൽ അറിയില്ലേ ഊരിലേ പഞ്ഞം? ദൈവരാജ്യം എന്താണെന്ന് അറിയാവുന്നവർ മതഭ്രാന്ത് പിടിച്ച് തർക്കിക്കുവാൻ നടക്കില്ല. As simple as that. This is not just you. This is the case with a vast majority of "Christians".
Delete