ക്രിസ്തുവിൽ പ്രിയരെ,//9. AD 70ൽ ലോകാവസാനം, യുഗാവസാനം ഉണ്ടായി (മത്തായി 24:14 അപ്പോൾ “അവസാനം” വരും.) //
ന്യൂമാ ഹെർമന്യൂട്ടിക്സിൻറെ കുറിപ്പിലെ ഒമ്പതാമത്തെ പോയിൻറിനുള്ള മറുപടിയാണിത്.
യേശുവിൻറെ ഒന്നാം വരവ് ലോകാവസാനത്തിൽ ആയിരുന്നു!
മത്താ 24:3ൽ യുഗത്തിൻറെ അന്ത്യത്തെ പറ്റിയല്ല, ലോകാവസാനത്തെ പറ്റിയാണ് പ്രതിപാദിക്കുന്നത് എന്ന് ഗ്രീക്ക് പണ്ഡിതനായ പാസ്റ്റർ അഭിലാഷ് രാജ് മലയാളം വേദപുസ്തകത്തിൻറെ അടിസ്ഥാനത്തിൽ വാദിക്കുന്നത് കേട്ടപ്പോൾ വേദന തോന്നി. കാരണം, മത്തായി 24:3ൽ “ലോകാവസാനം” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന അതേ ഗ്രീക്ക് വാക്കുകൾ അതേ ക്രമത്തിൽ ഉപയോഗിച്ചിരിക്കുന്ന മറ്റൊരു വചനമുണ്ട്. രണ്ട് വചനങ്ങളും തമ്മിൽ താരതമ്യം ചെയ്ത് നോക്കുക:
മത്താ 24:3 അവിടന്ന് ഒലിവ് മലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവിടത്തെ അടുത്തുവന്ന്: “അത് എപ്പോൾ സംഭവിക്കും എന്ന് അവിടത്തെ വരവിനും ലോകാവസാനത്തിന് അടയാളം എന്തെന്നും പറഞ്ഞുതരേണം” എന്ന് അപേക്ഷിച്ചു.
Mat 24:3 And as he sat upon the mount of Olives, the disciples came unto him privately, saying, Tell us, when shall these things be? and what shall be the sign of thy coming, and of the endG4930 of theG3588 worldG165?
എബ്രാ 9:26 അങ്ങനെയായാൽ ലോകസ്ഥാപനം മുതൽ അവിടന്ന് പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവിടന്ന് ലോകാവസാനത്തിൽ സ്വന്ത യാഗത്താൽ പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി.യേശു പാപമോചനത്തിനായി സ്വയം ബലിയർപ്പിക്കുവാൻ വേണ്ടി പ്രത്യക്ഷനായി എന്ന് എഴുതിയിരിക്കുന്നത് അവിടത്തെ ജനനത്തെയോ, പൊതുശുശ്രൂഷയുടെ ആരംഭത്തെയോ പറ്റി ആയിരിക്കാം. പൊതുശുശ്രൂഷയുടെ ആരംഭത്തെ പറ്റിയാണെന്ന് കരുതിയാൽ (അങ്ങനെ കരുതുവാനാണ് ന്യായം കൂടുതൽ), അത് നമ്മുടെ ഭാവികാലത്തിലെ ഒരു ലോകാവസാനത്തിൽ സംഭവിക്കേണ്ട കാര്യമല്ലല്ലോ?
Heb 9:26 For then must he often have suffered since the foundation of the world: but now once in the endG4930 of theG3588 worldG165 hath he appeared to put away sin by the sacrifice of himself.
[ഈ രണ്ട് വചനങ്ങളുടെയും ഗ്രീക്ക് വ്യാകരണം കൃത്യമായി പരിശോധിച്ചാൽ എബ്രാ 9:26 ലോകങ്ങളുടെ (ബഹുവചനം) അവസാനത്തെ പറ്റിയാണ് പ്രതിപാദിക്കുന്നത് എന്ന് കാണുവാൻ കഴിയും. ലോകങ്ങൾ ഇല്ലാത്തതിനാൽ, ഇവിടെ ഉപയോഗിച്ചിരിക്കുന്ന വാക്കിന് ലോകം എന്ന അർത്ഥമില്ല എന്നത് വ്യക്തമാകുന്നു.]
- യേശുവിൻറെ പൊതുശുശ്രൂഷ ആരംഭിച്ച ക്രി.പി 29ൽ ലോകാവസാനം ആയിരുന്നു (എബ്രാ 9:26).
- എബ്രായർക്കുള്ള ലേഖനം എഴുതപ്പെട്ട ക്രി.പി. 64ലും ലോകാവസാനം തുടരുകയായിരുന്നു (എബ്രാ 9:26- BUT NOW once in the end of the world, “എന്നാൽ, ഇപ്പോൾ ലോകാവസാനത്തിൽ ഒരിക്കൽ” - എന്ന് പദാനുപദം പരിഭാഷപ്പെടുത്താതിരുന്ന പരിഭാഷകന് മരണാനന്തര ബഹുമതിയായി ജ്ഞാനപീഠം നൽകണം!)
ഒരുപക്ഷേ, യേശുവിൻറെ ഒന്നാമത്തെ പ്രത്യക്ഷതയോടെ ലോകാവസാനം ആരംഭിച്ച് ഇപ്പോഴും തുടരുകയാണെന്ന് വാദിച്ചേക്കാം. ആദാമിൻറെ സൃഷ്ടി മുതൽ ഇന്നുവരെ 6000± വർഷങ്ങൾ ആയി എന്ന് കണക്കാക്കപ്പെടുന്നു. അതിൽ 2000± വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഒരു ലോകാവസാനമോ, അന്ത്യകാലമോ അൽപം കടന്നകൈയ്യല്ലേ?
മത്താ 24ലെ സംഭാഷണം വ്യക്തമായും യേശുവിൻറെ പാപപരിഹാര ബലിക്ക് മുമ്പാണ്
നടന്നത്. എബ്രാ 9:26ൽ പരാമർശിച്ചിരിക്കുന്ന “ലോകാവസാനം” അതിനുമുമ്പ്
നടന്നതായി എവിടെയും എഴുതപ്പെട്ടിട്ടില്ല.അതായത്, യേശുവും അവിടത്തെ ശ്രോതാക്കളായിരുന്ന ശിഷ്യന്മാരും “ലോകാവസാനത്തിൽ” ആയിരുന്നു ഉണ്ടായിരുന്നത്.
ഏയിയോൻ (αἰών, G165)
യേശുവിൻറെ ഒന്നാമത്തെ വരവുതന്നെ ലോകാവസാനത്തിൽ (എബ്രാ 9:26) ആയിരുന്നെങ്കിൽ മത്താ 24:3 മറ്റൊരു കാലത്തെ പറ്റി പരാമർശിക്കുവാൻ വഴിയില്ല എന്ന് മനസ്സിലാക്കിയതിനാലാണ് വളരെയധികം പരിഭാഷകൾ ഈ വചനങ്ങളിൽ “ലോകാവസാനം” എന്ന് പരിഭാഷ ചെയ്യാതെ “യുഗസമാപ്തി” എന്നോ “യുഗാന്ത്യം” (end of the age OR close of the age) എന്നോ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. (ഉദാഹരണങ്ങൾ: ABP, Darby, EMTV, ERV, ESV, GNB, ISV, LITV, RSV, WNT, YLT)
ഈ രണ്ട് വചനങ്ങളിലും “ലോകം” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് ഏയിയോൻ (αἰών, G165) ആണ്. മത്താ 24:3ൽ ഈ വാക്കിനോട് സംബന്ധികാ വിഭക്തിപ്രത്യയം (Genitive / Possessive case) ചേർത്ത രൂപഭേദമായ ഏയിയോനോസ് (αιωνος, aionos) ആണ് ഉപയോഗിച്ചിട്ടുള്ളത്. (Robinson's Morphological Analysis Code - N-GSM, )
ഈ വാക്കിന് യുഗം, അല്ലെങ്കിൽ കാലഘട്ടം (era, epoch) എന്ന് അർത്ഥമുണ്ട്. “നിത്യമായി”, “എന്നെന്നേയ്ക്കും” എന്നീ അർത്ഥങ്ങൾ ലഭിക്കുവാൻ ഈ വാക്ക് രണ്ട് തവണ തുടർച്ചയായി ഉപയോഗിച്ചിരിക്കുന്നത് കാണാം (റോമ 16:27; വെളി 4:9). ഈ വാക്കിൽ നിന്നും ഉൽഭവിച്ച ഏയിയോനീയോസ് (αἰώνιος, G166) എന്ന പദം “നിത്യം”, “എന്നെന്നേയ്ക്കും” (eternal, everlasting) എന്നൊക്കെ 64 തവണ പുതിയനിയമത്തിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.അതായത്, ഈ വാക്കിന് സമയം അല്ലെങ്കിൽ കാലവുമായി അഭേദ്യമായ ബന്ധമുണ്ട്.
ഏയിയോൻ എന്ന വാക്കിന് “ലോകം” എന്ന അർത്ഥം ഉണ്ടാകാം. “കരി”, “കളഭം” എന്നീ വാക്കുകൾക്ക് “ആന” എന്നും അർത്ഥമുള്ളതിനാൽ ആരോടെങ്കിലും “കരി വാങ്ങിക്കൊണ്ടുവരൂ” എന്ന് പറഞ്ഞാൽ ആനയെ വാങ്ങിക്കൊണ്ടുവരില്ലല്ലോ? [സ്കൂളിൽ നനാർത്ഥവും വിഭക്തിയും പ്രത്യയവുമൊക്കെ പഠിക്കേണ്ട രീതിയിൽ പഠിച്ചിരുന്നെങ്കിൽ നല്ല മാർക്കോടേ പാസ്സായി, എവിടെ എത്തിയേനെ, അല്ലേ പാസ്റ്ററേ?]
“ലോകാവസാനത്തിന്” മുമ്പ് സംഭവിക്കേണ്ട കാര്യങ്ങൾ.
ക്രി.പി.70ലോ വേറെ എപ്പോഴെങ്കിലുമോ ലോകാവസാനം സംഭവിക്കണമെങ്കിൽ അതിനുമുമ്പ് നടക്കേണ്ട അനവധി കാര്യങ്ങളുണ്ട്.
- ഭൂകമ്പങ്ങൾ, ക്ഷാമങ്ങൾ, യുദ്ധങ്ങൾ എന്നിവ എല്ലാ കാലത്തും ഉണ്ടായിരുന്നു. ഇത് ക്രി.പി.70ന് മുമ്പ് നടന്നിട്ടുണ്ട്.
- കള്ള ക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റ് അനേകരെ വഴിതെറ്റിക്കുന്നതും ക്രിസ്തുവിൻറെ കാലത്തിന് മുമ്പും പിമ്പും ഉണ്ടായിരുന്നു. ഇതും ക്രി.പി.70ന് മുമ്പ് നടന്നു
- ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്തിൽ നിൽക്കണം. ഇതും ക്രി.പി.70ന് മുമ്പ് നടന്നു.
- സുവിശേഷം സാക്ഷ്യത്തിനായി ലോകം മുഴുവനും പ്രസംഗിക്കപ്പെടണം. ഇതും ക്രി.പി 70ന് മുമ്പ് സംഭവിച്ചു എന്ന് നാം വചനങ്ങളുടെ അടിസ്ഥാനത്തിൽ തെളിയിച്ചു.
- മറ്റൊരു നിർണ്ണായകമായ ഘടകം മഹോപദ്രവ കാലമാണ്. അതെ പറ്റി സംക്ഷിപ്തമായി ചുവടെ എഴുതാം.
മഹോപദ്രവം നടക്കേണ്ടിയിരുന്ന കാലം.
ക്രൈസ്തവർ “മഹോപദ്രവകാലം” എന്ന് വർണ്ണിക്കുന്ന കാലത്തിന് മത്താ 24:21ൽ “വലിയ കഷ്ടം” എന്നും മർക്കോ 13:19 “കഷ്ടകാലം” (മഹാ ഇല്ലാതെ) എന്നുമാണ് എഴുതിയിരിക്കുന്നത്. ഈ വചനങ്ങളുടെ അടിസ്ഥാനം ദാനീ 12:1 ആണ്.മത്താ 24:21 ലോകാരംഭം മുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതുമായ വലിയ കഷ്ടം അന്ന് ഉണ്ടാകും.ഉപദ്രവം അടക്കം ദാനീയേൽ 12ൽ പറയപ്പെട്ടിരിക്കുന്ന കാര്യങ്ങൾ സംഭവിക്കേണ്ട കാലത്തെ പറ്റി അതേ അദ്ധ്യായത്തിൽ വ്യക്തമായ സൂചന നൽകിയിട്ടുണ്ട്.
ദാനീ 12:1 ആ കാലത്ത് നിൻറെ സ്വജാതിക്കാർക്കും തുണനിൽക്കുന്ന മഹാ പ്രഭുവായ മീഖായേൽ എഴുനേൽക്കും; ഒരു ജാതി ഉണ്ടായത് മുതൽ ഈ കാലം വരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും;...
ദാനീ 12:6 എന്നാൽ ഒരുവൻ ശണവസ്ത്രം ധരിച്ച് നദിയിലെ വെള്ളത്തിന് മീതെ നിൽക്കുന്ന പുരുഷനോട്: “ഈ അതിശയകരമായ കാര്യങ്ങളുടെ അവസാനം എപ്പോൾ വരും?” എന്ന് ചോദിച്ചു.“വിശുദ്ധ ജനം” യിസ്രായേൽ ആണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ? (ആവ 7:6; 14:2; 14:21; 26:19; 28:9). ആ വിശുദ്ധ ജനത്തിൻറെ ബലം തകർക്കപ്പെട്ടത് ക്രി.പി.70ൽ. അപ്പോഴാണ് ദാനീ 12:1-3ൽ എഴുതപ്പെട്ടിട്ടുള്ള എല്ലാ കാര്യങ്ങളും (ഉപദ്രവം, പുനരുത്ഥാനം, ന്യായവിധി ...) സംഭവിച്ച് തീരേണ്ടിയിരുന്നത്.
ദാനീ 12:7 ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന് മീതെ നിൽക്കുന്ന പുരുഷൻ വലത് കൈയും ഇടത് കൈയും സ്വർഗത്തിലേക്ക് ഉയർത്തി: “എന്നേയ്ക്കും ജീവിച്ചിരിക്കുന്നവനാണ, ഇനി കാലവും കാലങ്ങളും കാലാർദ്ധവും ചെല്ലും; അവർ വിശുദ്ധ ജനത്തിൻറെ ബലത്തെ തകർത്തുകളഞ്ഞ ശേഷം ഈ കാര്യങ്ങൾ എല്ലാം നിവൃത്തിയാകും” എന്നിങ്ങനെ സത്യം ചെയ്യുന്നത് ഞാൻ കേട്ടു.
- വേദപുസ്തകത്തിൽ ഒരിടത്തും യിസ്രായേല്യർ ഒഴികെ ആരെയും വിശുദ്ധ ജനം (Holy nation/people) എന്ന് വിളിച്ചിട്ടില്ല. അതുകൊണ്ട് ഈ പരാമർശം മറ്റാർക്കും ഇണങ്ങില്ല. (2പത്രോ 2:9 ഉൾപ്പടെ).
- നിലവിലുള്ള യെഹൂദരിൽ 80% അഷ്കെനാസി യെഹൂദരാണ് (Ashkenazi Jews, ബാക്കിയുള്ളവർ ഷേഫർദി, മിസ്രയി, ബീറ്റ, ബെനെ, കരൈറ്റ് എന്നിങ്ങനെ പോകുന്നു). അവർ യഥാർത്ഥ യിസ്രായേല്യരെ (യെഹൂദരെ) പോലെ നോഹയുടെ മകൻ ശേമിൻറെ മക്കളല്ല; യാഫെത്തിൻറെ മകൻ ഗോമെരിൻറെ മകൻ അസ്കെനാസിൻറെ മക്കളാണ് (ഉൽ 10:2-3).
- ദാനീ 12ൽ എഴുതപ്പെട്ടിരിക്കുന്നത് ദാനീയേലിൻറെ സ്വജാതിക്കാരെ (ദാനീ 12:1, “thy people”) പറ്റിയാണ്, ഇപ്പോൾ പലസ്തീൻ നാട്ടിലുള്ള അഷ്കെനാസി ഭൂരിപക്ഷമുള്ള രാജ്യത്തെയോ, ഹിറ്റ്ലർ ഒടുക്കിയവരെയോ പറ്റിയല്ല.
ഉപസംഹാരം:
- ദാനീ 12:1ൽ പ്രവചിക്കപ്പെട്ടിരുന്ന ഉപദ്രവം തന്നെയാണ് മത്താ 24:21ൽ യേശു പ്രവചിച്ചതും.
- ദാനീയേൽ 12ൽ പ്രവചിക്കപ്പെട്ടിരിക്കുന്ന എല്ലാ കാര്യങ്ങളും യെഹൂദരുടെ നാശത്തോട് അനുബന്ധിച്ച് നടക്കണമായിരുന്നു. അവരുടെ നാശം ക്രി.പി.70ൽ സംഭവിച്ചു.
- യേശു പറഞ്ഞ കാര്യങ്ങൾ അവിടത്തെ ശ്രോതാക്കളുടെ തലമുറയിൽ (മത്താ 24:34) നടക്കണമായിരുന്നു. ഒരു തലമുറ 40 വർഷം എന്ന് കണക്കാക്കിയാൽ (സംഖ്യ 32:13), യേശു ഈ കാര്യങ്ങൾ പ്രവചിച്ച ക്രി.പി. 30-33ൽ നിന്നും 40 വർഷങ്ങൾക്കുള്ളിൽ നടക്കണമായിരുന്നു - ക്രി.പി.70നോട് അടുത്ത്.
- മനുഷ്യദൃഷ്ടിക്ക് ദൃശ്യമായ കാര്യങ്ങളെല്ലാം (ഉപദ്രവം, ശൂന്യമാക്കുന്ന മ്ലേച്ഛത, ഹോമയാഗങ്ങൾ നിർത്തലാക്കപ്പെട്ടത്, യെഹൂദരുടെ നാശം...) ചരിത്രത്തിൽ രേഖപ്പെടുത്തിട്ടുണ്ട്.
- ചരിത്രത്തിൽ വ്യക്തമായി രേഖപ്പെടുത്താത്ത, രേഖപ്പെടുത്തുവാൻ കഴിയാത്ത, കാര്യങ്ങൾ:
- യേശു ശരീരത്തിൽ തിരിച്ചുവരില്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
- ന്യായവിധി അക്ഷരാർത്ഥത്തിൽ ഉള്ളതല്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
- മരിച്ചവരുടെ പുനരുത്ഥാനം ശാരീരികമോ ഭൌതികമോ അല്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. (ഇവയെ പറ്റി വഴിയേ എഴുതാം. ചിലർക്ക് ഉറഞ്ഞുതുള്ളാനും, കമൻറെഴുതി തളരാനും ഇത്രയും പോരേ?)
തുടരും...
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ
വീണ്ടും ലോകവസനത്തെ പറ്റിയാണ് അച്ചായന്‍റെ എഴുത്ത്, മുകളില്‍ അതിനെപ്പറ്റി എഴുതിയതിനാല്‍ വീണ്ടും എഴുതേണ്ട ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല....അതിനാല്‍ മുന്‍പ് എഴുതിയത് ആവര്‍ത്തിക്കുന്നു (ഫ്ലഡിംഗ്അല്ല)...യുഗവസാനം എന്നാല്‍ AD 70 ആണ് എങ്കില്‍ കര്‍ത്താവ് പറഞ്ഞ ഈ വാക്യം എങ്ങനെ വ്യാഖ്യാനിക്കും.
ReplyDeleteമത്തായി 28:19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും, ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ “ലോകാവസാനത്തോളം” എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു... “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും, കര്‍ത്താവ് കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിയത്” AD 70 വരെയാണോ, കര്‍ത്താവ് ശിഷ്യന്മാരോട് കൂടെയിരുന്നത് AD 70 വരെയാണോ, അവിടെ AD 70 വരെയുള്ള സമയതെയാണോ “ലോകാവസാനത്തോളം എല്ലാനാളും” എന്ന് കര്‍ത്താവ് പറഞ്ഞത്?..അല്ല എങ്കില്‍ 24:14 ലെ ലോകാവസാനം AD 70 ആകുന്നത്??...ഇതിനുള്ള ഉത്തരം അച്ചായന്‍ തയ്യാര്‍ ആക്കുകയാണ് എന്നാണ് പറഞ്ഞത്.അത് വന്നിട്ട് ബാക്കി എഴുതാം.
മത്താ 28:19-20 വരുന്നു, മിക്കവാറും നാളെ. (കുറെ നാളായി സുഖമില്ലാത്തതുകൊണ്ട് സമയം കൃത്യമായി പറയുവാൻ കഴിയില്ല. എന്തായാലും അടുത്ത പോസ്റ്റ് അതുതന്നെയാണ്.)
Delete