// 10. ലോകാവസാനമായ, യുഗവസാനമായ AD 70 വരെ മാത്രമേ കർത്താവ് അപ്പോസ്തോലന്മാരോട് കൂടെയുണ്ടയിരുന്നുള്ളൂ.//
(മത്തായി 28:20 ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ “ലോകാവസാനത്തോളം” എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു)
ന്യൂമ ഹെർമന്യൂട്ടിക്സിൻറെ പത്താമത്തെ ചോദ്യത്തിനുള്ള ഉത്തരമാണിത്.
മിക്കവാറും പേർ ക്രി.പി 70നെ പറ്റി ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് യോഹന്നാനുമായുള്ള ബന്ധത്തിലാണ്. യോഹന്നാൻ ക്രി.പി 70ന് ശേഷം വളരെ നാൾ ജീവിച്ചിരുന്ന് ക്രി.പി.95-96ൽ വെളിപ്പാട് പുസ്തകം എഴുതി എന്ന ധാരണയിലാണ്.
“ലോ”, “നോക്കൂ”
മൂലകൃതിയുടെ പദാനുപദ പരിഭാഷ നമ്മുടെ ഭാഷകളിൽ പലപ്പോഴും ക്ലേശകരവും, വായനക്കാരന് അരോചകവും ആയിരിക്കും. (“ഒരു ആൾ വേറെ ഒരു ആളെ നോക്കി” എന്നതിനേക്കാൾ “ഒരാൾ വേറൊരാളെ നോക്കി” എന്ന് എഴുതുന്നതാണല്ലോ വായനാസുഖം തരുന്നത്? അതേ സമയം ഇംഗ്ലീഷിൽ “a man looked at another man” എന്ന് എഴുതുന്നത് സ്വാഭാവികമാണ്.)“... ഞാനോ ലോകാവസാനം വരെ എല്ലാ നാളും നിങ്ങളോട് കൂടെ ഉണ്ട്”... (മത്താ 28:20)
എന്നിരുന്നാലും, ഒരു വേദഭാഗത്തിൽ എന്താണ് നടക്കുന്നതെന്ന് അറിയുവാൻ പദാനുപദ പരിഭാഷ പലപ്പോഴും സഹായിക്കും. ഇംഗ്ലീഷിലെ കെ.ജെ.വി ഏറെക്കുറെ ഒരു പദാനുപദ പരിഭാഷയാണ്. ഈ വേദഭാഗം കെ.ജെ.വിയിൽ നിന്നും:
... LO [G2400], I am with you alway, even unto the end of the world. (Mat 28:20)ഇവിടെ LO എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദം (G2400, ἰδού, ഇദോ) നോക്കൂ, കാണൂ (behold, see) എന്നൊക്കെ ഇംഗ്ലീഷിൽ 182 തവണ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. LO എന്നത് LOOK എന്ന വാക്കിൻറെ പ്രാചീന രൂപമാണ്. ഈ വാക്ക് തമിഴിൽ “ഇതോ” എന്നും, കന്നഡത്തിൽ “ഇഗോ” (അല്ലെങ്കിൽ “നോഡിരി”) എന്നും, തെലുങ്കിൽ “ഇദിഗോ” എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മലയാളം വേദപുസ്തകം പരിഭാഷപ്പെടുത്തിയ ആൾക്ക് “ഇതാ” എന്നോ “നോക്കൂ” എന്നോ പരിഭാഷപ്പെടുത്തുവാൻ തോന്നിയില്ല.
അതായത്, ഇവിടെ യേശു പറയുന്നത്:
“... നോക്കൂ, ഞാൻ ലോകാവസാനം വരെ എല്ലാ നാളും നിങ്ങളോട് കൂടെയുണ്ട്.” എന്നാണ്.നോക്കൂ എന്ന വാക്കിന് അത്രമാത്രം പ്രസക്തിയുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്: “ഇപ്പോൾ മുതൽ ഞാൻ നിങ്ങളോട് കൂടെയുണ്ട്” എന്നാണ് വിവക്ഷ.
(“നിങ്ങളോടുകൂടെ ഉണ്ടു” എന്ന് എഴുതിയിരിക്കുന്നത് വായിക്കുമ്പോൾ “ഊണിന് കറികൾ എന്തൊക്കെയായിരുന്നു?” എന്ന് ചോദിക്കുവാൻ തോന്നും)
യേശു “എല്ലാ നാളും” ശിഷ്യന്മാരുടെ കൂടെ ഉണ്ടായിരുന്നോ?
ഏകദേശം ക്രി.പി.30-33ൽ “... നോക്കൂ, ഞാൻ ലോകാവസാനം വരെ എല്ലാ നാളും നിങ്ങളോട് കൂടെയുണ്ട്” എന്ന് പറഞ്ഞിട്ട് പോയ കർത്താവ് എല്ലാ നാളും ശിഷ്യന്മാരോട് കൂടെ ഉണ്ടായിരുന്നോ? അവിടന്ന് അവരോട് കൂടെ ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് അവർ യൂദാസിന് പകരക്കാരനായി പ്രാർത്ഥനാപൂർവം നറുക്കിട്ട് തെരഞ്ഞെടുത്ത മത്ഥിയാസിനെ തള്ളിക്കളഞ്ഞ് പൌലോസിനെ അപ്പൊസ്തലനായി നിയമിച്ചു? (പ്രാർത്ഥനാപൂർവമായ ആ നറുക്കെടുപ്പ് ക്രിസ്തുവിനോട് കൂടെ ക്രൂശിൽ തറയ്ക്കപ്പെട്ട ന്യായപ്രമാണത്തിലെ ദൈവനിശ്ചയം അറിയുവാനുള്ള ഒരു അനുഷ്ഠാനം ആയിരുന്നു. ലേവ്യ 16:8-10 കാണുക. അവർ നടത്തിയ തെരഞ്ഞെടുപ്പിൻറെ പരിണിതഫലമായി ഇന്നും പൌലോസ് വിരോധികൾ അദ്ദേഹത്തെ ഒരു നുഴഞ്ഞുകയറ്റക്കാരനും തട്ടിപ്പുകാരനുമായി ചിത്രീകരിക്കുന്നു!)
സ്വർഗാരോഹണം മുതൽ പെന്തക്കൊസ്ത വരെ (എല്ലാ നാളും) അവിടന്ന് അവരുടെ കൂടെ ഉണ്ടായിരുന്നില്ലല്ലോ? (യോഹ 14:18, 26) - ആ വചനത്തിൻറെ കിറുകൃത്യം പൂർത്തീകരണമാണ് ഉദ്ദേശിച്ചതെങ്കിൽ..
ദൈവത്തിൻറെ വാസസ്ഥലം മനുഷ്യരോട് കൂടെ.
ക്രി.പി.70ന് മുമ്പുതന്നെ, ആദ്യത്തെ പെന്തക്കൊസ്ത നാൾ മുതൽ, ദൈവവും ദൈവപുത്രനും ഭൂമിയിൽ താവളമുറപ്പിക്കുവാൻ തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ, “ക്രി.പി. 70 വരെ മാത്രമേ കർത്താവ് അപ്പൊസ്തലന്മാരോട് കൂടെയുണ്ടയിരുന്നുള്ളോ?” എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ദൈവത്തിൻറെ വാസസ്ഥലം അപ്പൊസ്തലന്മാർ ഉൾപ്പടെയുള്ള മനുഷ്യരോട് കൂടെയാണ്, ആയിരുന്നു.
പെന്തക്കൊസ്ത നാൾ മുതൽ ക്രി.പി.70-73 വരെയുള്ള കാലഘട്ടം ഒരു സംക്രമണ കാലഘട്ടമായിരുന്നു (transition period). ആ കാലഘട്ടത്തിൽ ശിഷ്യന്മാർ വളരെയധികം ദുരിതങ്ങൾ സഹിക്കേണ്ടിയിരുന്നു. ആ ദുരിതങ്ങളെ നേരിടുവാനുള്ള ധൈര്യം നൽകുക എന്നതായിരിക്കാം യേശുവിൻറെ പ്രസ്താവനയുടെ അർത്ഥം, അല്ലാതെ ക്രി.പി.70ന് ശേഷം കർത്താവ് ഭൂമിയിൽ നിന്നും വിടവാങ്ങുമെന്നല്ല.
അപ്പൊസ്തലന്മാർ ആ കാലഘട്ടത്തിനുള്ളിൽ രക്തസാക്ഷികളായി, അല്ലെങ്കിൽ മരിച്ചു. ആരുടെയും മരണത്തെ പറ്റി വ്യക്തമായ ചരിത്രരേഖകൾ ഇല്ല. ഇന്ന പാരമ്പര്യം ഇങ്ങനെ പറയുന്നു, രണ്ടാം നൂറ്റാണ്ടിലോ, മൂന്നാം നൂറ്റാണ്ടിലോ ജീവിച്ചിരുന്ന ഇന്നയാൾ ഇങ്ങനെ പറയുന്നു, പക്ഷേ, മിക്കവാറും പണ്ഡിതന്മാർ അതിനോട് യോജിക്കുന്നില്ല ... എന്നിങ്ങനെയല്ലാതെ കൃത്യമായ തിയ്യതികൾ ലഭ്യമല്ല. (അപ്പൊസ്തലന്മാരുടെ മരണത്തെ പറ്റി വിശ്വവിജ്ഞാനകോശങ്ങളിൽ കാണുന്ന വിവരങ്ങൾ പോലും ഓരോ പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതല്ല.)
യോഹന്നാൻ, വെളിപ്പാട്.
ക്രി.പി.130ൽ ജനിച്ച “സഭാപിതാവായ” ഐറേനിയസ്: “അത് (വെളിപ്പാട് ദർശനം) കണ്ടിട്ട് അധികം കാലമായിട്ടില്ല, ഏകദേശം നമ്മുടെ കാലത്ത്, ഡൊമിഷ്യൻറെ വാഴ്ചയുടെ അന്ത്യത്തിലാണ് (ക്രി.പി.96)” എന്ന് എഴുതിയിരിക്കുന്നതിൻറെ അടിസ്ഥാനത്തിൽ യോഹന്നാൻ വെളിപ്പാട് ക്രി.പി.96ൽ ആണ് എഴുതിയത്, അതുകൊണ്ട് യോഹന്നാൻ ക്രി.പി.96ന് ശേഷവും ജീവിച്ചിരുന്നു എന്ന് വാദിക്കുന്നവരുണ്ട്.
ഐറേനിയസ് ക്രി.പി.180ൽ എഴുതിയ “മതഭേദങ്ങൾക്ക് വിരോധമായി” (Against Heresies) എന്ന തൻറെ പുസ്തകത്തിൽ 84 വർഷങ്ങൾക്ക് മുമ്പ് (ക്രി.പി.96ൽ) നടന്നതായി പറയപ്പെടുന്ന സംഭവത്തെ പറ്റി “ഏകദേശം നമ്മുടെ കാലത്ത്” എന്ന് പറയുന്നത് തന്നെ മണ്ടത്തരം. (1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചതിനെ പറ്റി “ഏകദേശം നമ്മുടെ കാലത്ത്” എന്ന് 1960ൽ ജനിച്ച എനിക്ക് പറയുവാൻ കഴിയില്ല, കാരണം, അന്ന് എൻറെ അപ്പൻ വിവാഹം കഴിച്ചിട്ടുപോലും ഇല്ല.)
ഇതേ മണ്ടത്തരം എഴുതപ്പെട്ടിരിക്കുന്ന അദ്ധ്യായത്തിൻറെ (പുസ്തകം 5, അദ്ധ്യായം 30) ആദ്യത്തെ ഖണ്ഡികയിൽ വെളിപ്പാട് പുസ്തകത്തിൻറെ പ്രാചീനമായ പ്രതികളെ (ancient copies) പറ്റി പരാമർശിക്കുന്നുണ്ട്. 84 വർഷം മുമ്പ് നടന്ന സംഭവത്തിനെ പറ്റി “ഏകദേശം നമ്മുടെ കാലത്ത്” എന്ന് വിശേഷിപ്പിച്ച ആൾ വെളിപ്പാടിൻറെ പ്രാചീനമായ പ്രതികളെ പറ്റി പരാമർശിക്കുമ്പോൾ ഉണ്ടാകുന്ന സംശയം ഇതാണ്: വെളിപ്പാട് ദർശനം കാണുന്നതിന് മുമ്പ് എങ്ങനെ വെളിപ്പാട് പുസ്തകത്തിൻറെ പ്രാചീനമായ പ്രതികൾ ഉണ്ടായി?
ഐറേനിയസ് തന്നെ യേശുവിൻറെ ശിഷ്യന്മാർക്കെല്ലാം 40 വയസ്സിൽ കൂടുതൽ പ്രായമുണ്ടായിരുന്നു എന്ന് എഴുതിയിട്ടുണ്ട്. ക്രി.പി.33ൽ യോഹന്നാന് 40 വയസ്സ് പ്രായമുണ്ടായിരുന്നെങ്കിൽ ക്രി.പി.96ൽ അദ്ദേഹത്തിന് 103 വയസ്സ് പ്രായമുണ്ടായിരുന്നിരിക്കും. അത്രയും പ്രായമായ മനുഷ്യനെ നീചനായ ഒരു രാജാവ് ഒരു ദ്വീപിലേയ്ക്ക് നാടുകടത്തിയേക്കാം, പക്ഷേ, വീണ്ടും അവശനായ ആ പടുകിഴവൻ അനേക ജാതികളോട് പ്രവചിക്കേണ്ടിവരും എന്ന് കൽപിക്കുന്ന ദൂതൻ ആ നീചനായ രാജാവിനേക്കാൾ ഒട്ടും മോശക്കാരനല്ലല്ലോ?
വെളി 10:11 അവൻ (ദൂതൻ) എന്നോട് (യോഹന്നാനോട്) നീ (യോഹന്നാൻ) ഇനിയും അനേകം വംശങ്ങളെയും ജാതികളെയും ഭാഷകളെയും രാജാക്കന്മാരെയും കുറിച്ച് (കുറിച്ച് എന്നത് തെറ്റായ പരിഭാഷയാണ്) പ്രവചിക്കേണ്ടിവരും എന്ന് പറഞ്ഞു.
Rev 10:11 And he said unto me, Thou must prophesy again before (to) many peoples, and nations, and tongues, and kings.
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.
ടോംസാൻ കട്ടക്കൽ.

സത്യത്തില്‍ അച്ചായന് എന്താണ് ഉദേശിക്കുന്നത്?.. ചോദ്യം എന്താണ് ഉത്തരം എന്താണ്?...ലോ...ഐറേനിയസ്..എന്നൊക്കെ ചോദിക്കാത്ത പലതും പറഞ്ഞു...രണ്ടു മൂന്നു തവണ വായിച്ചിട്ടും ഉത്തരം മാത്രം കണ്ടില്ല...( ഇതിനു മറുപടി..കുറെ പരിഹാസവും, ഉപദേശവും രും..പഠിക്കണം എന്നതാകും ഉപദേശം)..അകെ ചോദ്യവുമായി ബന്ധമുള്ളത് അച്ചായന്റെ ഒരു ഊഹം മാത്രം ..അത് ഇങ്ങനെ..." ആ ദുരിതങ്ങളെ നേരിടുവാനുള്ള ധൈര്യം നൽകുക എന്നതായിരിക്കാം യേശുവിൻറെ പ്രസ്താവനയുടെ അർത്ഥം"....ആകാം , അകതെയിരിക്കാം...ഇങ്ങനെയുള്ള ഊഹങ്ങളുടെ ഒക്കെ അടിസ്ഥാനത്തില്‍ ഉപദേശം സ്ഥാപിച്ചിരിക്കുന്ന പണ്ടിതരോട് എന്ത് പറയാന്‍..
ReplyDeleteമലയാളം പോലും തെറ്റില്ലാതെ എഴുതുവാൻ കഴിയാത്ത ജിനുവിന് മനസ്സിലായാലേ അത്ഭുതമുള്ളൂ!
Delete“എല്ലാ നാളും കൂടെയുണ്ടാകും” എന്ന് പറഞ്ഞ കർത്താവ് എല്ലാ നാളും അക്ഷരാർത്ഥത്തിൽ കൂടെയുണ്ടായിരുന്നില്ല എന്നത് സ്പഷ്ടം. അത് മനസ്സിലാക്കുവാൻ ജിനുവിൻറെ അത്രയും പോലും ബുദ്ധിവേണ്ട.
ഈ ഉത്തരം ആണോ അച്ചായന് കുറെ നാളായി, പറയാം , പറയാം എന്ന് പറഞ്ഞു കൊണ്ടിരുന്നത്..സത്യത്തില്‍ നിരാശപ്പെടുത്തി.
ReplyDeleteജിനു എഴുതിയ ബാക്കി പൊട്ടത്തരങ്ങളേക്കാൾ എത്രയോ ഭേദം? മത്താ 27:52 മറന്നുപോയോ? എഴുതുവാൻ അറിയാത്തവന് വായിച്ച് മനസ്സിലാക്കുവാൻ കഴിയുമോ? പത്രമാസികകളിൽ തർക്കിക്കുന്ന സങ്കികളുടെ ബൌദ്ധിക നിലവാരമേയുള്ളൂ ജിനുവിനും അഭിലാഷിനും. കഷ്ടം!
Deleteഈ വേദഭാഗത്തിനുള്ള കൃത്യമായ മറുപടി ഇതാണ്: ലൂക്കോ 24, അപ്പോ 1, മത്താ 28 എന്നീ 3 അദ്ധ്യായങ്ങളിലെ സ്വർഗാരോഹണത്തിൻറെ വിവരണം അപഗ്രഥിച്ച് പഠിച്ചാൽ എത്തുന്ന നിഗമനം തീർത്തും നിരാശാജനകമായിരിക്കും. ഇൻറർനെറ്റിൽ തർക്കിച്ച് മിടുക്കനാകുവാൻ നടക്കുന്ന ജിനുവിന് അതിന് സമയം ലഭിക്കില്ലല്ലോ? വിശദീകരിച്ചാലും മനസ്സിലായില്ലെന്നും വരാം.
Deleteപണ്ടേതോ മൂന്നാംകിട മലയാളം അധ്യാപകൻ “തളിരുപോലധരം സുമനോഹരം” എന്നതിന് “തളിരില്ലേ തളിര്? പോലെയില്ലേ പോലെ? അധരമില്ലേ അധരം?” എന്ന് പഠിപ്പിച്ചത് പോലെ വെളിപ്പാട് പുസ്തകത്തിൻറെ പഠനം എന്ന പേരിൽ (യൂട്യൂബിൽ) പ്രഹസനം നടത്തിയ മഹാനാണോ നിരാശപ്പെടുത്തിയതിൻറെ കഥ പറയുന്നത്?
Deleteഈയൊരു വചനം ഉപയോഗിച്ച് പ്രെട്രിസത്തെ ഉന്മൂലനം ചെയ്യാമെന്ന് കരുതി ഇറങ്ങിപ്പുറപ്പെട്ട ജിനുവിന് അത് സാധിക്കില്ല എന്ന് കണ്ടപ്പോൾ നിരാശ തോന്നുന്നത് സ്വാഭാവികം മാത്രം. അത്ഭുതമൊന്നുമില്ല! ഇതിന് മുമ്പ് ഒരുപാട് വജ്രായുധങ്ങളുമായി പുറപ്പെട്ട അഭിലാഷ് ചർച്ചയിൽ നിന്നും പേടിച്ചോടി! യഥാ രാജാ, തഥാ പ്രജ!
This comment has been removed by the author.
ReplyDeleteസത്യത്തില്‍ നിരാശ തോന്നുന്നത് കട്ടക്കല്‍ അച്ചായനോട് സംസാരിച്ചു ഇത്രയും സമയം പാഴാക്കിയതില്‍ ആണ്, ആത്മപ്രശംസയും, പരിഹാസവും, “പയറഞ്ഞാഴി” രീതിയില്‍ ഉള്ള മറുപടികളും മാത്രമേയുള്ളൂ...
ReplyDeleteപിന്നെ internet ഇല് ആണ് ഞാന്‍ മിടുക്കന് ആവാന്‍ ശ്രമിക്കുന്നത് എന്ന് ആവര്‍ത്തിക്കുന്നത് കണ്ടു.ഞാന്‍ അത്രയേയുള്ളൂ അച്ചായാ...അച്ചായന് എഴുതുന്നത് ഒക്കെ international ജേര്‍ണലുകളില്‍ ആണ് എന്ന് ഈയുള്ളവന് മനസ്സിലാക്കിയില്ല...ക്ഷമിക്കുക..
“പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ. തട്ടിൻപുറത്താഖു മൃഗാധിരാജൻ കാട്ടാളരിൽ കാപ്പിരി കാമദേവൻ കട്ടക്കല്‍ ക്രൈസ്തവ പണ്ടിതതമ്യന്”
ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുവാൻ കഴിയാത്ത ജിനുവിൻറെ ജാള്യത എനിക്ക് മനസ്സിലാകും. ഇതിന് മുമ്പും ഇത്തരം മിടുക്കന്മാരെ ഒരുപാട് കണ്ടിട്ടുണ്ട്. നിരാശ തോന്നേണ്ടത് സ്വന്തം അജ്ഞതയെ പറ്റിയാണ്.
Deleteഇൻറർനെറ്റിൽ മിടുക്കനാകുക എന്നതിൻറെ അർത്ഥം മനസ്സിലായില്ലെങ്കിൽ ഇതാ പിടിച്ചോളൂ: ജിനുവിന് അറിയാത്ത വിഷയങ്ങളെ പറ്റി ആരെങ്കിലും എന്തെങ്കിലും എഴുതിയാൽ, മതഭ്രാന്തിളകി, അവരുടെ ഫേസ്ബുക്ക്, ബ്ലോഗർ, യൂട്യൂബ് പോസ്റ്റുകളിലും വീഡിയോകളിലും ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നുചെന്ന് വിവരക്കേട് 101 തവണ ആവർത്തിക്കുന്നതിനാണ് മിടുക്കനാകുവാനുള്ള ശ്രമം എന്ന് പറയുന്നത്.
പാരഡി എഴുതുന്നതിലുള്ള മിടുക്ക് വേദപുസ്തകം പഠിക്കുന്നതിൽ ഉണ്ടായിരുന്നെങ്കിൽ ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാൻ കഴിയുമായിരുന്നു.
Deleteപഠിക്കേണ്ടപ്പോൾ പഠിക്കണം, കശുമാവിൽ കയറുവാൻ നടന്നാൽ ജിനുവിനെ പോലെ ആകാം.
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനംകുത്തുന്ന സ്വഭാവമുള്ള ജിനുവിനെ പോലെയുള്ളവരാണ് ക്രൈസ്തവ മാർഗത്തിലെ ക്ഷുദ്രജീവികൾ. കഷ്ടം!
"പണ്ടിതതമ്യന്" സ്വയം ഉണ്ടാക്കിയ വാക്കാണോ?
Deleteപാണ്ഡിത്യം, പണ്ഡിതൻ എന്നൊക്കെ വാക്കുകളുണ്ട്. പഠിക്കേണ്ട സമയത്ത് കശുമാവിൽ കയറുവാൻ നടന്നവരാണ് പാണ്ടിത്യം, പണ്ടിതൻ എന്നൊക്കെ എഴുതാറുള്ളത്.
കൊള്ളാവുന്ന ഒരു സ്കൂളിൽ നിന്നും ഏഴാം ക്ലാസ് പോലും പാസാവാൻ യോഗ്യതയില്ലാത്ത ജിനുവിനെ ഇത്രയും സഹിച്ചത് എൻറെ മഹാമനസ്കത.
ജിനുവിന് ഇനിയും കൂടുതൽ വൃത്തികേടുകൾ എഴുതാം, ഞാൻ അത് കൃത്യമായി പ്രസിദ്ധീകരിക്കും. ജനങ്ങൾ കാണട്ടെ!